Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Distribution

യാ​​ത്രാ​​വാ​​ഹ​​ന വി​​ത​​ര​​ണ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ്

മും​​ബൈ: 2026-27 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ നി​​ർ​​മാ​​താ​​ക്ക​​ളി​​ൽ​​നി​​ന്ന് ഡീ​​ല​​ർ​​മാ​​രി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യ​​താ​​യി സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​ൻ ഓ​​ട്ടോ​​മൊ​​ബൈ​​ൽ മാ​​നു​​ഫാ​​ക്ച​​റേ​​ഴ്സി​​ന്‍റെ (സി​​യാം) ക​​ണ​​ക്കു​​ക​​ൾ. മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 25.9 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 12,73,811 യൂ​​ണി​​റ്റി​​ലെ​​ത്തി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തി​​ൽ 10,11,884 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണ​​മാ​​ണ് ന​​ട​​ന്ന​​ത്. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം മു​​ൻ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തേ​​ക്കാ​​ൾ 20.3 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 56,28,675 യൂ​​ണി​​റ്റാ​​യി. മു​​ച്ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം 29.7 ശ​​ത​​മാ​​ന വ​​ർ​​ധ​​ന​​യി​​ൽ 2,14,339 യൂ​​ണി​​റ്റി​​ലെ​​ത്തി. മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​ത്ത് 1,65,211 യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

വാ​​ണി​​ജ്യ​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന​​യും ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ഒ​​ന്നാം​​പാ​​ദ നി​​ര​​ക്ക് രേ​​ഖ​​പ്പെ​​ടു​​ത്തി. മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 18.3 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ ഏ​​ക​​ദേ​​ശം 2,65,000 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റു.

ജൂ​​ണി​​ൽ നി​​ർ​​മാ​​താ​​ക്ക​​ളി​​ൽ​​നി​​ന്ന് ഡീ​​ല​​ർ​​മാ​​രി​​ലേ​​ക്കു​​ള്ള ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ാവാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 24.1 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 3,88,144 യൂ​​ണി​​റ്റി​​ലെ​​ത്തി. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന 2025 ജൂ​​ണി​​നേ​​ക്കാ​​ൾ ഈ ​​ജൂ​​ണി​​ൽ 18.6 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 18,51,400 യൂ​​ണി​​റ്റി​​ലെ​​ത്തി. മു​​ച്ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം ഒ​​രു വ​​ർ​​ഷം മു​​ന്പ​​ത്തെ 61,828 യൂ​​ണി​​റ്റി​​നേ​​ക്കാ​​ൾ 26.1 ശ​​ത​​മാ​​നം വ​​ള​​ർ​​ന്ന് 77,951 യൂ​​ണി​​റ്റി​​ലെ​​ത്തി.

ടാ​​റ്റ മോ​​ട്ടോ​​ഴ്സി​​ന്‍റെ കു​​തി​​പ്പ്

ഇ​​ന്ത്യ​​യി​​ലെ പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ ടാ​​റ്റ മോ​​ട്ടോ​​ഴ്സി​​ന്‍റെ ശ​​ക്ത​​മാ​​യ കു​​തി​​പ്പ്. ത​​ങ്ങ​​ളു​​ടെ എ​​സ്‌യു​​വി മോ​​ഡ​​ലു​​ക​​ൾ​​ക്ക് ല​​ഭി​​ച്ച് ശ​​ക്ത​​മാ​​യ പി​​ന്തു​​ണ​​യു​​ടെ ക​​രു​​ത്തി​​ൽ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് 2026-27 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ഒ​​ന്നാം പാ​​ദ​​ത്തി​​ൽ (ഏ​​പ്രി​​ൽ-​​ജൂ​​ണ്‍) മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര​​യെ പി​​ന്നി​​ലാ​​ക്കി ര​​ണ്ടാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്ന മ​​ഹീ​​ന്ദ്ര​​യെ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് ത​​ള്ളി​​യാ​​ണ് ടാ​​റ്റ​​യു​​ടെ ഈ ​​തി​​രി​​ച്ചു​​വ​​ര​​വ്.

സി​​യാമിന്‍റെ കണക്കുകൾ പ്രകാരം ഒ​​ന്നാം പാ​​ദ​​ത്തി​​ൽ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് 1,87,953 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റ​​ഴി​​ച്ചു. ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ മ​​ഹീ​​ന്ദ്ര​​യു​​ടെ വി​​ല്പ​​ന 1,74,745 യൂ​​ണി​​റ്റു​​ക​​ളാ​​യി​​രു​​ന്നു. മാ​​രു​​തി സു​​സു​​ക്കി 5,25,228 യൂ​​ണി​​റ്റു​​ക​​ളു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്പോ​​ൾ, 1,39,374 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റ​​ഴി​​ച്ച ഹ്യു​​ണ്ടാ​​യ് നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.

ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വ​​ലി​​യൊ​​രു മാ​​റ്റ​​മാ​​ണ് ഈ ​​റാ​​ങ്കിം​​ഗി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. മു​​ൻ വ​​ർ​​ഷം ടാ​​റ്റ മോ​​ട്ടോ​​ഴ്സി​​നെ പി​​ന്ത​​ള്ളി മ​​ഹീ​​ന്ദ്ര ഇ​​ന്ത്യ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യി മാ​​റി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം മ​​ഹീ​​ന്ദ്ര 6,60,276 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​പ്പോ​​ൾ ടാ​​റ്റ മോ​​ട്ടോ​​ഴ്സി​​ന് 6,51261 യൂ​​ണി​​റ്റു​​ക​​ൾ വി​​ൽ​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 18,23,129 യൂ​​ണി​​റ്റു​​ക​​ളു​​മാ​​യി മാ​​രു​​തി സു​​സു​​ക്കി മു​​ന്നി​​ൽ​​നി​​ന്നു. 5,84,906 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യ ഹ്യു​​ണ്ടാ​​യി നാ​​ലാ​​മ​​തെ​​ത്തി.

ടാ​​റ്റ​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​നു പി​​ന്നി​​ൽ

ടാ​​റ്റ​​യു​​ടെ എ​​സ്‌യു​​വി നി​​ര​​യി​​ലു​​ള്ള ശ​​ക്ത​​മാ​​യ ഡി​​മാ​​ൻ​​ഡാ​​ണ് ഈ ​​വി​​ജ​​യ​​ത്തി​​ന് പി​​ന്നി​​ൽ. ക​​ന്പ​​നി​​യു​​ടെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട മോ​​ഡ​​ലാ​​യ പ​​ഞ്ച് 60,321 യൂ​​ണി​​റ്റു​​ക​​ളും നെ​​ക്സോ​​ണ്‍ 55,561 യൂ​​ണി​​റ്റു​​ക​​ളും വി​​റ്റ​​ഴി​​ച്ചു. ഇ​​വ ര​​ണ്ടും ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ൽ​​പ​​ന​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലും ഇ​​ടം​​പി​​ടി​​ച്ചു. അ​​തേ​​സ​​മ​​യം, മ​​ഹീ​​ന്ദ്ര​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​ല്പ​​ന നേ​​ടി​​ക്കൊ​​ടു​​ത്ത​​ത് സ്കോ​​ർ​​പി​​യോ (44,590 യൂ​​ണി​​റ്റു​​ക​​ൾ) ആ​​ണ്.

 

Latest News

Corehub Up